Saturday, June 4, 2016

വകുപ്പ് കനിഞ്ഞില്ല.. ഉച്ച ഭക്ഷണത്തിനു സ്പോൺസറായി രക്ഷിതാവെത്തി.

സ്കൂൾ തുറന്നെങ്കിലും സിവിൽ സപ്ലൈസിൽ നിന്നും അരി കിട്ടാൻ വൈകിയതിനെ തുടർന്ന് ജൂൺ 1 നു PTA ഫണ്ടിൽ നിന്നും ഉച്ച ഭക്ഷണം നല്കി. തുടർന്നുള്ള ദിവസങ്ങളിൽ ഉച്ച ഭക്ഷണം സംബന്ധിച്ച് ആശങ്കയിലായ സ്കൂൾ അധികൃതർക്ക് ആശ്വാസമായി രക്ഷിതാവ് രംഗത്തെത്തി. 5 B ക്ലാസ്സിൽ പുതുതായി ചേർന്ന ഫൈക്ക എന്ന വിദ്യാർത്തിനിയുടെ രക്ഷിതാക്കളായ വലിയേടത്ത് റഫീക്ക്, ബീന ദമ്പതികളാണ് കുട്ടികൾക്കുള്ള ഭക്ഷണത്തിന്റെ മുഴുവൻ ചെലവും എടുത്ത് മാതൃക കാണിച്ചത്. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പാൻ കുടുംബ സഹിതം അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. ചോറും തോരനും സാമ്പാറും പപ്പടവുമായി ഉച്ച ഭക്ഷണം കെങ്കേമമായി.

No comments:

Post a Comment