Saturday, October 4, 2014

കൗമാരപ്രായക്കാരായ പെൺകുട്ടികളിലെ രോഗങ്ങൾ : മെഡിക്കൽ ബോധവൽക്കരണക്ലാസ് നടത്തി.

തൃശൂർ ഒബ്സ്റ്റട്രിക് ആന്റ് ഗൈനക്കോളഗിക്കൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ കണ്ട് വരുന്ന ഗർഭാശയ സംബന്ധമായ രോഗങ്ങൾ, ആർത്തവ പ്രശ്നങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോധവൽക്കരണക്ലാസ് നടത്തി. കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ബോധവൽക്കരണക്ലാസുകൾക്ക് തൃശൂർ എലൈറ്റ് മിഷൻ ഹോസ്പ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ സജിത നേതൃത്വം നൽകി. ഗർഭാശയ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട സ്ലൈഡ് പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കുള്ള മറുപടി എന്നിവ ബോധവൽക്കരണക്ലാസിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

No comments:

Post a Comment