Saturday, February 22, 2014

നന്മ


കുരുന്ന് കൈകൾ താളം പിടിക്കാൻ മാത്രമല്ല, മറിച്ച് ആ കൈകൾ ചേർത്താൽ നന്മയുടെ പൂക്കൾ വിരിയിക്കാനും കഴിയും. കരൾ സംബന്ധമായ അസുഖത്താൽ ദുരിതമനുഭവിക്കുന്ന വരന്തരപ്പിള്ളി ചെറുമഠത്തിൽ ഉണ്ണികൃഷന്റെ ചികിത്സക്കായി കൊടുങ്ങല്ലൂർ ഗവ: ഗേൾസിലെ ഹൈസ്കൂൾ വിഭാഗം നന്മ പ്രവർത്തകർ ചേർന്ന് സമാഹരിച്ച തുക നന്മ കോഡിനേറ്റർ ഭരതൻ മാസ്റ്റർ കൊടുങ്ങല്ലൂർ മാതൃഭൂമി ഓഫീസിൽ ഏൽപ്പിച്ചു. പ്രസ്തുത പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് പി. എച്ച്. അബ്ദുൾ റഷീദ്, പ്രധാന അധ്യാപിക കെ. എം. ജാസ്മി, സ്റ്റുഡന്റ് കോഡിനേറ്റർ കുമാരി അഞ്ജു എം. എസ്,നന്മ പ്രവർത്തക അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

No comments:

Post a Comment