Sunday, September 15, 2013

കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിന് ജില്ലാ പി.ടി.എ അവാര്‍ഡ്


തൃശ്ശൂര്‍ ജില്ലയില്‍ കഴിഞ്ഞ sslc പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ A+ കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള ജില്ലാ പി.ടി.എ യുടെ ഈ വര്‍ഷത്തെ അവാര്‍ഡ് കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളിന് ലഭിച്ചു. അവാര്‍ഡ് സമര്‍പ്പണം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി നിര്‍വഹിച്ചു. പ്രധാന അധ്യാപിക കെ.എം. ജാസ്മി അവാര്‍ഡ് ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് പി. എച്ച്. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റസോജ ഹരിദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ടി. സുന്ദരേശന്‍ മാസ്റ്റര്‍, മാതൃസംഗമം പ്രസിഡന്റ് റീജ, പ്രിന്‍സിപ്പാള്‍ ആശ ആനന്ദ്, മുന്‍ പ്രധാന അധ്യാപിക എം. വല്‍സല, സാനു മാഷ്, സ്റ്റാഫ് സെക്രട്ടറി സി.എ. ഗിരിജ എന്നിവര്‍ സംസാരിച്ചു. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ 'ഗുരുപ്രിയ' അവാര്‍ഡ് നേടിയ കെ.ജെ. ജോഷി മാസ്റ്ററെയും സാഹിത്യ അവാര്‍ഡ് നേടിയ ടി. എന്‍. ഭരതന്‍ മാസ്റ്ററെയും ചടങ്ങില്‍ ആദരിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്തു.

കൂടുതല്‍ ചിത്രങ്ങള്‍

No comments:

Post a Comment