Wednesday, July 17, 2013

മലാലയ്ക്ക് സ്നേഹപൂര്‍വ്വം




ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ എഡ്യുക്കേഷനു വേണ്ടിയുള്ള പ്രത്യേക ദൗത്യസംഘത്തിന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട മലാലയ്ക്ക് കൊടുങ്ങല്ലൂര്‍ ഗവ: ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് അംഗങ്ങളായ വിദ്യാര്‍ത്ഥിനികളാണ് യു. എന്‍. ആസ്ഥാനത്തേക്ക് കത്തുകള്‍ അയച്ചത്.

ചടങ്ങില്‍ പ്രധാന അദ്ധ്യാപിക ജാസ്മിന്‍ കെ.എം. അദ്ധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂര്‍ ബി.പി.ഒ. മാര്‍ട്ടിന്‍ എം. ഒ. മുഖ്യാതിഥിയായി. അഫ്റ എറക്കത്ത് ഇംഗ്ലീഷിലുള്ള കത്തും ബിന്‍ഷ പി.എ. മലയാള പരിഭാഷയും വായിച്ചു. വിദ്യാര്‍ത്ഥിനികളായ സേതുലക്ഷ്മി എം. എസ്, ഫാത്തിമ വി.എന്‍, ആന്‍ മരിയ പി.ജി, ഹൃദ്യ സി.എസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.അദ്ധ്യാപകരായ ഇ.കെ. സോമന്‍, സി. എ. ഗിരിജ, ഷാജി. ടി. പോള്‍, റുക്കിയ ആര്‍.. കെ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
കൂടുതല്‍ ചിത്രങ്ങള്‍ക്കും കത്തിന്റെ മലയാള പരിഭാഷയ്ക്കും

No comments:

Post a Comment